'കൃഷ്ണകുമാര്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നു'; ബിജെപി വിട്ട് മുന്‍ നേതാവ്
കര്‍ഷക മോര്‍ച്ച നേതാവായിരുന്ന കരിമ്പയില്‍ രവി മരിച്ചപ്പോള്‍ കൃഷ്ണകുമാര്‍ ഒരു റീത്ത് വെക്കാന്‍ പോലും തയ്യാറായില്ല.
പാലക്കാട്: ബിജെപി മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് പാര്‍ട്ടി വിട്ടു. 2001ലെ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് നിന്ന് പാര്‍ട്ടിക്ക് വേണ്ടി മല്‍സരിച്ച കെ പി മണികണ്ഠനാണ് അംഗത്വം പുതുക്കാതെ ബിജെപി വിട്ടത്. പാര്‍ട്ടി വിട്ടതിന് പിന്നാലെ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെതിരേ രൂക്ഷ വിമര്‍ശനമാണ് മണികണ്ഠന് ഉയര്‍ത്തിയിരിക്കുന്നത്.
പുറത്തു പറയാന്‍ പറ്റാത്ത പ്രവര്‍ത്തനങ്ങള്‍ കൃഷ്ണകുമാര്‍ നടത്തുന്നുവെന്ന് മണികണ്ഠന് ആരോപിച്ചു. കര്‍ഷക മോര്‍ച്ച നേതാവായിരുന്ന കരിമ്പയില്‍ രവി മരിച്ചപ്പോള്‍ കൃഷ്ണകുമാര്‍ ഒരു റീത്ത് വെക്കാന്‍ പോലും തയ്യാറായില്ല.
സിപിഎമ്മില്‍ നിന്ന് ബിജെപിയില്‍ വന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ സാക്ഷിയെ കൂറുമാറ്റിയ ആള് ഇപ്പോള്‍ പാര്‍ട്ടി നേതാവ് ആണ്. നിരവധി കൊള്ളരുതായമകള്‍ നടക്കുന്നതിനാല്‍ ഈ പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ല. നിരവധി പേര് പാര്‍ട്ടി പ്രവര്‍ത്തനം ഉപേക്ഷിച്ച് മാറിനില്‍ക്കുന്നുണ്ട്. പ്രവര്‍ത്തകര്‍ക്ക് അപ്രാപ്യമാണ് ഇപ്പോഴത്തെ നേതാക്കന്മാരെന്ന് മണികണ്ഠന് പറഞ്ഞു.