തേജസ് മുന്‍ ഫീൽഡ് ഓര്‍ഗനൈസര്‍ ഷൗക്കത്ത് അന്തരിച്ചു
ഖബറടക്കം ഇന്ന് വൈകീട്ട് മൂന്നിന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
കരുവാരക്കുണ്ട്: കരുവാരക്കുണ്ട് തരിശ് മുള്ളറയില്‍ താമസിക്കുന്ന എസ്ഡിപിഐ മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറി തൊട്ടികുളയന്‍ ഷൗക്കത്ത് (49) അന്തരിച്ചു. കബറടക്കം ഇന്ന് വൈകീട്ട് മൂന്നിന് കരുവാരക്കുണ്ട് തരിശ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. തേജസ് ദിനപത്രത്തിന്റെ കൊച്ചി, കോഴിക്കോട് യൂനിറ്റുകളില്‍ ഫീല്‍ഡ് ഓര്‍ഗനൈസര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിതാവ്: മുഹമ്മദ് (ബാപ്പനു), മാതാവ്: ആയിഷ. ഭാര്യ: സുമയ്യ. മക്കള്‍: ഹംന, ഹന്ന, ഹനാന്‍, അമന്‍.