കാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം മെഷീനിനെതിരെ പരാതി

Update: 2024-04-19 05:53 GMT
കാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം മെഷീനിനെതിരെ പരാതി

പത്തനംതിട്ട : കാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇ വി എം മെഷീനിനെതിരെ പരാതി. 9 വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ വിവി പാറ്റില്‍ പത്ത് സ്ലിപ്പുകള്‍ വന്നുവെന്നാണ് ആരോപണം. ബിജെപിയുടെ ഒരു സ്ലിപ്പാണ് അധികമായി വിവിപാറ്റില്‍ വന്നത്. കാഞ്ഞിരപ്പള്ളിയില്‍ നടന്ന മോക് പോളിങ്ങിനിടയാണ് സംഭവമുണ്ടായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. സാങ്കേതിക തകരാറാണുണ്ടായതെന്നും പരിഹരിച്ച് മോക് പോള്‍ നടത്തി ഉറപ്പുവരുത്തിയെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഏപ്രില്‍ 17നാണ് മോക് പോളിംഗ് നടന്നത്.

Tags:    

Similar News