ആലപ്പുഴ: പ്രഭാഷണ വേദികളിലെ നിറസാന്നിധ്യമായിരുന്ന വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി (99) നിര്യാതനായി. വാര്‍ധക്യസഹചമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1924 ലാണ് വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയുടെ ജനനം. വൈലിത്തറ മുഹമ്മദ് മുസലിയാരാണ് പിതാവ് 1960കള്‍ പ്രഭാഷണ വേദികളില്‍ തിളങ്ങിനിന്നയാളാണ് അദ്ദേഹം. നാട്ടുകാരായ കളത്തിപ്പറമ്പില്‍ മൊയ്തീന്‍ കുഞ്ഞ് മുസ്‌ല്യാരില്‍ നിന്നും ഹൈദ്രോസ് മുസ്‌ല്യാരില്‍ നിന്നുമാണ് ഖുര്‍ആന്റെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചത്.
ആലി മുസ്‌ല്യാര്‍, വടുതല കുഞ്ഞുവാവ മുസ് ല്യാര്‍ എന്നിവര്‍ കര്‍മശാസ്ത്രത്തിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നുനല്‍കി. പന്ത്രണ്ടാം വയസില്‍ തകഴിക്കടുത്തുള്ള കുന്നുമ്മയിലെ പള്ളി ദറസില്‍ ചേര്‍ന്ന് പാപ്പിനിപ്പള്ളി മുഹമ്മദ് മുസ്‌ല്യാരായിരുന്നു ഉസ്താദ്. 14 വയസായപ്പോള്‍ പിതാവിന്റെ ആദ്യകാല ഗുരുവും സൂഫിവര്യനുമായ വാഴക്കാടന്‍ മുഹമ്മദ് മുസ്‌ല്യാരുടെ ദറസില്‍ ചേര്‍ന്നു. ഓച്ചിറ ഉസ്താദ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ കാലഘട്ടം ജീവിതത്തില്‍ മറക്കാനാവാത്ത ഒട്ടേറെ സന്ദര്‍ഭങ്ങളാണ് വൈലിത്തറക്ക് സമ്മാനിച്ചത്. ഭാര്യ: പരേതയായ ഖദീജ. മക്കള്‍: അഡ്വ. മുജീബ്, ജാസ്മിന്‍, സുഹൈല്‍, സഹല്‍, തസ്‌നി.