വഖ്ഫ് നിയമഭേദഗതി അംഗീകരിക്കില്ല: എസ്ഡിപിഐ

Update: 2025-04-04 16:10 GMT
വഖ്ഫ് നിയമഭേദഗതി അംഗീകരിക്കില്ല: എസ്ഡിപിഐ

താനൂര്‍: മുസ്‌ലിംകളുടെ വംശീയ ഉന്മൂലനം ലക്ഷ്യമാക്കി ആര്‍എസ്എസ് തയ്യാറാക്കിയ വഖ്ഫ് നിയമഭേദഗതി ബില്ല് അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് എസ്ഡിപിഐ ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി താനൂരില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. താനൂര്‍ ഹാര്‍ബര്‍ പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം താനൂര്‍ നഗരം ചുറ്റി താനൂര്‍ ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗത്തില്‍ താനൂര്‍ മണ്ഡലം പ്രസിഡന്റ് സി എം സദഖത്തുല്ല അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി വിഷയാവതരണം നടത്തി.വഖ്ഫ് ഭേദഗതിയെ ന്യായീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ നിരത്തിയത് പച്ചക്കള്ളങ്ങളാണന്നും ഈ ഭേദഗതി രാജ്യത്തിന്റെ ബഹുസ്വരതയെയും അഖണ്ഡതയെയും തകര്‍ക്കുന്നതാണന്നും സാമൂഹിക നന്മയും പുരോഗതിയും ലക്ഷ്യമിട്ട് ദാനം ചെയ്ത സ്വത്തുക്കള്‍ നിയമത്തിന്റെ പഴുതിലൂടെ തട്ടിയെടുക്കാനാണ് ആര്‍എസ്എസ്സിന്റെ ഗൂഢ നീക്കമെന്നും ഹമീദ് പരപ്പനങ്ങാടി പറഞ്ഞു. ടി വി ഉമ്മര്‍കോയ, മുനീര്‍ മംഗലത്ത്, ഫിറോസ് നൂര്‍മൈതാനം എന്നിവര്‍ സംസാരിച്ചു.

Similar News