ആലപ്പുഴ: ആലപ്പുഴക്കാര്‍ക്ക് കൗതുകമായി രാജ്യത്താദ്യമായി വാട്ടര്‍ ടാക്‌സി ആരംഭിക്കുന്നു. സുരക്ഷയും സൗകര്യങ്ങളും ഉറപ്പുവരുത്തിയാണ് ടാക്‌സി ആരംഭിക്കുന്നതെന്ന് ജലഗതാഗത വകുപ്പ് വ്യക്തമാക്കി. മുഖ്യമന്ത്രിയാണ് വാട്ടര്‍ ടാക്‌സിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
തിങ്കളാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയും.
യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. നാല് ടാക്‌സികളാണ് സര്‍വീസ് നടത്തുക. അതില്‍ ആദ്യത്തേത് ഇന്നലെ നീറ്റിലിറക്കി. 3.14 കോടിയുടെ പദ്ധതിയാണ് ഇത്. ശേഷിക്കുന്നവ താമസിയാതെ സര്‍വീസ് തുടങ്ങും.