വയനാട് ഉപതിരഞ്ഞെടുപ്പ്; ശോഭാ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കും

തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനു ശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം

Update: 2024-10-14 05:54 GMT

കല്പറ്റ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി ശോഭാ സുരേന്ദ്രന്‍ മത്സരിക്കുമെന്ന് കേന്ദ്ര നേതൃത്വം. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനു ശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

ഉപതിരഞ്ഞെടുപ്പ് വരുന്ന പാലക്കാട് നിയോജക മണ്ഡലത്തില്‍ ശോഭാസുരേന്ദ്രനെ മല്‍സരിപ്പിക്കണനെന്നായിരുന്നു ബിജെപിയുടെ തീരുമാനം. പകരം സി. കൃഷ്ണകുമാറിനെയാണ് സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി തീരുമാനിച്ചത്. ഇത് ശോഭയെ നേതൃത്വം തഴയുന്നുവെന്ന പരാതിക്ക് വഴിവെച്ചിരുന്നു. ഏത് മണ്ഡലത്തില്‍ നിര്‍ത്തിയാലും വോട്ടുനില മെച്ചപ്പെടുത്താന്‍ കഴിയുന്ന നേതാവാണ് ശോഭയെന്ന് ഒരു വിഭാഗം നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ മലമ്പുഴ നിയമസഭാ മണ്ഡലത്തിലും പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലും തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തിയ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ തന്നെ മതിയെന്നാണയിരുന്നു ഔദ്യോഗിക വിഭാഗത്തിലെ നേതാക്കളുടെ തീരുമാനം.






Tags:    

Similar News