വയനാട് ഉരുള്‍പൊട്ടല്‍: മരണം 264 ആയി; കണ്ടെത്താനുള്ളത് 191 പേരെ
അതേസമയം ദുരന്തമുഖത്തുള്‍പ്പെടെ ശക്തമായി തുടരുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്.
കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 264 ആയി ഉയര്‍ന്നു. ഇതുവരെ നടത്തിയ തിരച്ചിലില്‍ 173 മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ 96 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 91 ശരീരഭാഗങ്ങളും തിരച്ചിലില്‍ ലഭിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇനി ലഭിക്കാനുള്ളത് 191 പേരേയാണ്. ഇവര്‍ക്കായി രാത്രിയിലും തിരച്ചില്‍ തുടരുകയാണ്.
അതേസമയം ദുരന്തമുഖത്തുള്‍പ്പെടെ ശക്തമായി തുടരുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്. മുണ്ടക്കൈയുള്‍പ്പെടെയുള്ള നിരവധി പ്രദേശങ്ങളില്‍ വീണ്ടും ഉരുള്‍പൊട്ടാനുള്ള സാധ്യതയുണ്ടെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.