വയനാട് ഉരുള്‍പൊട്ടല്‍; മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുള്‍പ്പെടെ 401 ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി

Update: 2024-08-13 16:31 GMT

കല്‍പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ലഭിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുള്‍പ്പെടെ 401 ഡിഎന്‍എ പരിശോധന പൂര്‍ത്തിയായതായി മന്ത്രിസഭാ ഉപസമിതി. ഇതില്‍ 349 ശരീരഭാഗങ്ങള്‍ 248 ആളുകളുടേതാണ്. ഇതു 121 പുരുഷന്‍മാരും 127 സ്ത്രീകളുമാണെന്നു തിരിച്ചറിഞ്ഞു. 52 ശരീര ഭാഗങ്ങള്‍ പൂര്‍ണമായും അഴുകിയ നിലയിലാണ്. ഇത് വരെ നടന്ന തിരച്ചലില്‍ 437 മൃതദേഹങ്ങളും ശരീരഭാഗങ്ങളുമാണ് ലഭിച്ചത്. 115 പേരുടെ രക്തസാമ്പിളുകള്‍ ഇത് വരെ ശേഖരിച്ചു. ബിഹാര്‍ സ്വദേശികളായ മൂന്നുപേരുടെ രക്തസാമ്പിളുകള്‍ ഇനി ലഭ്യമാവാനുണ്ട്.

Tags:    

Similar News