കല്‍പറ്റ: മാനന്തവാടി തലപ്പുഴ സ്വദേശിനിയായ ഗര്‍ഭിണി ഒമാനില്‍ രക്തസ്രാവത്തെ തുടര്‍ന്നു മരിച്ചു. വൈശ്യമ്പത്ത് ഹമീദിന്റെ മകള്‍ ആമിനത്തുല്‍ അസ്‌ന(21) ആണ് മരിച്ചത്. ഗര്‍ഭിണിയായ അസ്‌ന രക്തസ്രാവത്തെ തുടര്‍ന്ന് നാല് ദിവസമായി അത്യാസന്ന നിലയില്‍ ഒമാനിലെ ആശുപത്രിയില്‍ ചികില്‍സയിരുന്നു ഇന്ന് രാവിലെ ആണ് മരണപ്പെട്ടത്. റഷീദ് എരുമത്തെരുവ് ആണ് ഭര്‍ത്താവ്. യുവതിയും ഭര്‍ത്താവും മൂന്ന് മാസം മുമ്പാണ് നാട്ടില്‍ വന്നു പോയത്.
മാതാവ്: ആബിദ. സഹോദരങ്ങള്‍: അബൂ താഹിര്‍, നഫീസത്തുല്‍ മിസ്രിയ.
മൃതദേഹം നാളെ രാവിലെ ആറിന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തും. ഖബറടക്കം രാവിലെ പത്തിന് തലപ്പുഴ ചുങ്കം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.