വയനാട് ദുരന്തം; ദുരിതബാധിതര്‍ക്കായുള്ള താല്‍ക്കാലിക പുനരധിവാസം വേഗത്തിലാക്കാന്‍ ജില്ലാ ഭരണകൂടം
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ദുരന്തത്തിലെ ദുരിതബാധിതര്‍ക്കായുള്ള താല്‍ക്കാലിക പുനരധിവാസം വേഗത്തിലാക്കാന്‍ ജില്ലാ ഭരണകൂടം. ഇതിനായി കെട്ടിടങ്ങള്‍ കണ്ടെത്താന്‍ നടപടി തുടങ്ങിയതായി മന്ത്രി കെ രാജന്‍ പറഞ്ഞു. ഒഴിഞ്ഞു കിടക്കുന്ന സര്‍ക്കാര്‍ സ്വകാര്യ കെട്ടിടങ്ങള്‍, വീടുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ ഒരാഴ്ചയ്ക്കകം കണ്ടെത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. സ്‌കൂളുകളിലെ ക്യാമ്പില്‍ കഴിയുന്നവരെ കൂടുതല്‍ മികച്ച സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനാണ് ശ്രമമിക്കുന്നത്. സ്ഥിരമായ പുനരധിവാസം സാധ്യമാകുന്നത് വരെ ദുരിതബാധിതരുടെ താല്‍ക്കാലിക പുനരധിവാസം ഈ കെട്ടിടങ്ങളിലായിരിക്കും.