വയനാട് ദുരന്തം; തിരിച്ചറിയാത്ത മൂന്നു മൃതദേഹങ്ങള്‍ കൽപറ്റ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു

Update: 2024-08-03 07:14 GMT

മേപ്പാടി: ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായ കനത്ത ഉരുള്‍പെട്ടലില്‍ കണ്ടെടുത്ത തിരിച്ചറിയാത്ത മൂന്നു മൃതദേഹങ്ങള്‍ കല്‍പറ്റ പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു.

ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രത്യേകം തയ്യാറാക്കിയ മാര്‍ഗ്ഗ നിര്‍ദേശപ്രകാരമാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. വിവിധ മതാചാര പ്രകാരമുള്ള പ്രാര്‍ത്ഥനകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷമാണ് സംസ്‌കാരം നടത്തിയത്.

Tags:    

Similar News