കല്‍പറ്റ: കൊവിഡ് 19 വ്യാപന ആശങ്കയില്‍ വയനാട്. ഇന്ന് സംസ്ഥാനത്ത് ഏറ്റവുമധികം രോഗബാധയുളള ജില്ല വയനാടാണ്. അഞ്ച് പേര്‍ക്കാണ് വയനാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്.
വിദേശത്തു നിന്നു വന്ന ബത്തേരി ചീരാല്‍ സ്വദേശിയായ ഗര്‍ഭിണി, ഭര്‍ത്താവ്, കോയമ്പേട് നിന്ന് വന്ന രോഗം സ്ഥിരീകരിച്ച ചീരാല്‍ സ്വദേശിയായ യുവാവിന്റെ പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍പ്പെട്ട സഹോദരന്‍, ട്രക്ക് ഡ്രൈവര്‍ തോമസിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള മാനന്തവാടി സ്വദേശിനി, ട്രക്ക് ഡ്രൈവറുടെ മകളുടെ ഭര്‍ത്താവിന്റെ െ്രെപമറി സമ്പര്‍ക്കത്തില്‍പെട്ട പനവല്ലി സ്വദേശിയായ യുവാവ്. ഉള്‍പ്പെടെ 5 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ചത്.