പാലാരിവട്ടം പാലത്തിലെ ഭാരപരിശോധന ഇന്ന് ആരംഭിക്കും
രണ്ടു സ്പാനുകളിലായി നിശ്ചിത ഭാരം കയറ്റി നിര്‍ത്തി പാലത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ പരിശോധിക്കും. അനുവദനീയമായ പരിധിക്കുള്ളിലാണ് വ്യതിയാനങ്ങളെങ്കില്‍ ഭാര പരിശോധന തൃപ്തികരമാകും.
കൊച്ചി: പുനര്‍ നിര്‍മ്മാണം നടക്കുന്ന പാലാരിവട്ടം പാലത്തില്‍ ഭാരപരിശോധന ഇന്ന് ആരംഭിക്കും. രണ്ടു സ്പാനുകളിലായി നിശ്ചിത ഭാരം കയറ്റി നിര്‍ത്തി പാലത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ പരിശോധിക്കും. അനുവദനീയമായ പരിധിക്കുള്ളിലാണ് വ്യതിയാനങ്ങളെങ്കില്‍ ഭാര പരിശോധന തൃപ്തികരമാകും.
മാര്‍ച്ച് നാലോടെ ഭാര പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കും. പാലത്തിലെ ടാറിങ് ഇന്നലെ രാത്രിയോടെ പൂര്‍ത്തിയായി. ലെയ്ന്‍ മാര്‍ക്കിങ്ങാണു ബാക്കിയുള്ളത്. അവസാനവട്ട പണികള്‍ തീര്‍ത്ത് മാര്‍ച്ച് 5നു പാലം സര്‍ക്കാരിന് കൈമാറാനാണ് മേല്‍നോട്ട ചുമതലയുള്ള ഡിഎംആര്‍സിയുടെ കണക്കുകൂട്ടല്‍.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ സര്‍ക്കാരിന് ഔദ്യോഗിക ചടങ്ങുകളോടെ ഉദ്ഘാടനം നടത്താന്‍ കഴിയില്ല. അതിനാല്‍ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങില്ലാതെ, പ്രത്യേക അനുമതി വാങ്ങി പാലം ഗതാഗതത്തിനു തുറക്കാനുള്ള സാധ്യതയാണ് പൊതു മരാമത്തു വകുപ്പ് പരിശോധിക്കുന്നത്.