ചെറിയാന്‍ ഫിലിപ്പിന് സ്വാഗതം; 20 കൊല്ലം സിപിഎമ്മിനൊപ്പം നിന്നിട്ടും അംഗത്വം സ്വീകരിച്ചിട്ടില്ലെന്നും എകെ ആന്റണി
കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതിന് മുന്നോടിയായാണ് ചെറിയാന്‍ ഫിലിപ്പ് എകെ ആന്റണിയെ സന്ദര്‍ശിച്ചത്. സിപിഎമ്മിനൊപ്പം നിന്നെങ്കിലും അവിടെ കുടുംബ ബന്ധം സ്ഥാപിച്ചില്ല. ചെറിയാന്‍ ഫിലിപ്പ് ജീവിതത്തില്‍ ഒരു കൊടിയേ പിടിച്ചിട്ടുള്ളൂ. അത് കോണ്‍ഗ്രസിന്റെ കൊടിയാണ്.
തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് 20 കൊല്ലം സിപിഎമ്മിനൊപ്പം നിന്നിട്ടും ആ പാര്‍ട്ടിയില്‍ നിന്ന് അംഗത്വം സ്വീകരിച്ചിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. സിപിഎമ്മിന്റെ അകത്തളങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടും അതിന് ചെറിയാന്‍ തയ്യാറായിട്ടില്ല. സിപിഎമ്മിനൊപ്പം നിന്നെങ്കിലും അവിടെ കുടുംബ ബന്ധം സ്ഥാപിച്ചില്ല. ചെറിയാന്‍ ഫിലിപ്പ് ജീവിതത്തില്‍ ഒരു കൊടിയേ പിടിച്ചിട്ടുള്ളൂ. അത് കോണ്‍ഗ്രസിന്റെ കൊടിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ചെറിയാന്റെ വരവ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരും. ആദ്യകാലത്ത് പിണക്കങ്ങളുണ്ടായി, പിന്നീട് എല്ലാം പറഞ്ഞ് തീര്‍ത്തു. ചെറിയാന്‍ ഫിലിപ്പ് ഇല്ലായിരുന്നുവെങ്കില്‍ ലഹോട്ടിയിലെ സമ്മേളനത്തിലെ തന്റെ പ്രസംഗം ലോകം അറിയില്ലായിരുന്നുവെന്നും എകെ ആന്റണി പറഞ്ഞു. സ്ഥാനമാനങ്ങളെ സംബന്ധിച്ച് കെപിസിസി നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത്് പറഞ്ഞു.
കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതിന് മുന്നോടിയായാണ് ചെറിയാന്‍ ഫിലിപ്പ് എകെ ആന്റണിയെ സന്ദര്‍ശിച്ചത്.