സ്ഥാനമൊഴിയുന്ന എറണാകുളം ജില്ലാ എന്‍എച്ച്എം പ്രോഗ്രാം മാനേജര്‍ക്ക് എന്താണ് ഇത്ര പ്രത്യേകത ? വിശദീകരണവുമായി മന്ത്രി പി രാജീവ്
മലപ്പുറം ജില്ലയിലെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ആരംഭഘട്ടത്തില്‍ അതിന് നേതൃത്വം നല്‍കുകയും പാലിയേറ്റീവ് കെയറിന്റെ ലോക പ്രശസ്തമായ മലപ്പുറം മാതൃകക്ക് രൂപം നല്‍കി വിജയിപ്പിക്കുകയും ചെയ്തയാളാണ് ഡോ. മാത്യൂസ് നമ്പേലി
ഡോ. മാത്യൂസ് നമ്പേലിയെ കുറിച്ച് പി രാജീവ് എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം..
എറണാകുളം ജില്ലയിലെ എന്‍എച്ച്എം പ്രോഗ്രാം മാനേജരായിരുന്ന ഡോക്ടര്‍ മാത്യൂസ് നമ്പേലി അഞ്ചു വര്‍ഷത്തെ ഡെപ്യു ട്ടേഷന്‍ കഴിഞ്ഞ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് തിരിച്ചു പോകുകയാണ്. മാത്യൂസ് തുടരുന്നമെന്ന ആവശ്യം എല്ലാ മേഖലയില്‍ നിന്നും ഉയരുകയുണ്ടായി. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ ജനപ്രതിനിധികളും ഇതേ അഭിപ്രായക്കാരായിരുന്നു. എന്നാല്‍, െ്രെപമറി ഹെല്‍ത്ത് സെന്ററിലെ ഡോക്ടരുടെ സേവനത്തിലേക്കും തനിക്ക് പ്രിയപ്പെട്ട സാന്ത്വന പ്രവര്‍ത്തനത്തിലക്കും തിരിച്ചു പോകുന്നതിനാണ് അദ്ദേഹത്തിന് താല്‍പര്യം.
മാത്യൂസ് തുടരണമെന്ന് സമൂഹം ഒരേ പോലെ ആഗ്രഹിക്കുന്നതിനു കാരണം അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളാണ്. രണ്ടു പ്രളയ സന്ദര്‍ഭങ്ങളിലും നീപ്പ, കോവിഡ് മഹാമാരി സന്ദര്‍ഭങ്ങളിലും വിശ്രമ രഹിതമായി സമര്‍പ്പണത്തോടെ നടത്തിയ സേവനം നിസ്തുലമാണ്. കോ വിഡ് രോഗി ഇന്ത്യയില്‍ ആദ്യമായി കൊച്ചിയില്‍ വന്നിറങ്ങിയതു മുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സാങ്കേതിക വിദ്യ ഉള്‍പ്പെടെ ഉപയോഗിക്കുന്നതിലും വാക്‌സിനേഷനില്‍ ജില്ലയെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിലും ഡോക്ടര്‍ മാത്യൂസ് പ്രധാന പങ്ക് വഹിച്ചു.
കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനായിരുന്ന , പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന കാലത്തെ അനുഭവം ഇതിനെല്ലാം അദ്ദേഹത്തിന് കരുത്തായി മാറിയെന്ന് കരുതാം. മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ശേഷം മലപ്പുറം ജില്ലയിലെ പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ മാത്യൂസ് സംസ്ഥാനത്തിന് പുതിയ മാതൃകയാണ് സൃഷ്ടിച്ചത്.
ഡോക്ടര്‍ മാത്യൂസ് നമ്പേലിയുടെ സമര്‍പ്പിത സേവനത്തിന് നന്ദി....ജില്ലയിലെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനത്തിന് കൂടുതല്‍ സംഭാവന നല്‍കാന്‍ അദ്ദേഹത്തിന് കഴിയട്ടെ.