കാട്ടുതീ: കാലിഫോര്‍ണിയയില്‍ കത്തിനശിച്ച വനഭൂമി 2.3 ദശലക്ഷം ഏക്കറായി

Update: 2020-09-09 00:47 GMT

വാഷിങ്ടണ്‍: അമേരിക്കയിലെ കാട്ടുതീയില്‍ കത്തിനശിച്ച വനഭൂമി 2.3 ദശലക്ഷം കവിഞ്ഞതായി കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒറ്റ തീപിടിത്തം കൊണ്ട് ഇത്രയും ഭൂമി കത്തിനശിക്കുന്നത് ആധുനിക കാലത്ത് ഇതാദ്യമാണ്. ആഗസ്റ്റ് പകുതിയോടെയാണ് കാട്ടുതീ പടരാനാരംഭിച്ചത്. തിങ്കളാഴ്ച സാന്റിയാഗൊ കൗണ്ടിയിലെ 17,000 ഏക്കറിലേക്ക് തീ വ്യാപിച്ചു.

2019 ലെ കാട്ടുതീയില്‍ 1,18,000 ഏക്കര്‍ വനം കത്തിനശിച്ചിരുന്നു.

ഇതുവരെ കാട്ടുതീയില്‍ പെട്ട് എട്ട് പേര്‍ മരിച്ചു. 3,300 കെട്ടിടങ്ങള്‍ കത്തിനശിച്ചു. പ്രദേശത്ത് ഈര്‍പ്പം കുറവും ശക്തമായ കാറ്റുമുണ്ടെന്നും റിപോര്‍ട്ടുണ്ട്. തീ പടരുന്ന സാഹചര്യത്തില്‍ കാലിഫോര്‍ണിയയില്‍ റെഡ് ഫ്ലാഗ് പ്രഖ്യാപിച്ചു.

തീ അണയ്ക്കുന്നതിനുവേണ്ടി 14,100 ഫയര്‍ ഫൈറ്റിങ് യൂണിറ്റുകള്‍ വിന്യസിപ്പിച്ചിട്ടുണ്ട്.

ഇത്തവണത്തെ കാട്ടു തീ ഒരു സര്‍വകാല റെക്കോഡാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡാനിയല്‍ സ്വെയ്ന്‍ പറഞ്ഞു. 2018 ലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ പ്രദേശങ്ങള്‍ കാട്ടുതീയില്‍ കത്തിനശിച്ചത്. ഇത്തവണ അതും കവച്ചുവച്ചു.

കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസോം ആഗസ്റ്റ് 18 മുതല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ട്രംപും ആഗസ്റ്റ് 22 മുതല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

Tags:    

Similar News