പാക്കിസ്താന്റെ ആക്രമണമുണ്ടായാല്‍ വ്യക്തികളോട് ആയുധം സംഭരിക്കാന്‍ പറയുമോ ? കൊവിഡ് വാക്‌സിന്‍ തീരുമാനത്തില്‍ കേന്ദ്രത്തെ പരിഹസിച്ച് കെജ്രിവാള്‍

പാകിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യാന്‍ ശ്രമിച്ചാല്‍, കേന്ദ്രം സ്വയം പ്രതിരോധിക്കാന്‍ സംസ്ഥാനങ്ങളെ വിടുമോ? ഡല്‍ഹി ആണവ ബോംബുകള്‍ നിര്‍മ്മിക്കുമോ, ഉത്തര്‍പ്രദേശ് ടാങ്കുകള്‍ വാങ്ങുമോ? അതുപേലെയാണ് ഇതും. കെജ്രിവാള്‍ പറഞ്ഞു

Update: 2021-05-26 14:40 GMT

ന്യൂഡല്‍ഹി: പാക്കിസ്താന്റെ ആക്രമണമുണ്ടായാല്‍ വ്യക്തികളോട് ആയുധം സംഭരിക്കാന്‍ പറയുന്നതു പോലെയാണ് കൊവിഡ് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ വാങ്ങണമെന്ന് കേന്ദ്രം പറയുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വാക്‌സിനേഷനില്‍ പങ്കാളിയാകാനും ദേശീയ തലസ്ഥാനത്തും രാജ്യത്തുടനീളവും ആവശ്യമായ ഡോസുകള്‍ അടിയന്തിരമായി ശേഖരിക്കണമെന്നും കെജ്രിവാള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

'സംസ്ഥാനങ്ങള്‍ സ്വന്തമായി വാക്‌സിനുകള്‍ വാങ്ങണമെന്ന് കേന്ദ്രം പറയുന്നു. സംസ്ഥാനങ്ങള്‍ എല്ലാവരോടും സംസാരിച്ചു. അധിക ഡോസ് (വാക്‌സിന്‍) ലഭിക്കുന്നതില്‍ ഒരു സംസ്ഥാനം പോലും വിജയിച്ചിട്ടില്ല. ഇത് കേന്ദ്രത്തിന്റെ ജോലിയായിരുന്നു,' മുഖ്യമന്ത്രി പറഞ്ഞു. 'സംസ്ഥാനങ്ങള്‍ തങ്ങളാലാവുന്നതെല്ലാം ചെയ്യുന്നു. ഞങ്ങള്‍ ആഗോള ടെന്‍ഡറുകള്‍ പരീക്ഷിച്ചു, ഞങ്ങള്‍ കമ്പനികളോട് സംസാരിച്ചു, അവര്‍ ഞങ്ങളോട് സംസാരിക്കാന്‍ വിസമ്മതിക്കുന്നു. പാകിസ്താന്‍ ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യാന്‍ ശ്രമിച്ചാല്‍, കേന്ദ്രം സ്വയം പ്രതിരോധിക്കാന്‍ സംസ്ഥാനങ്ങളെ വിടുമോ? ഡല്‍ഹി ആണവ ബോംബുകള്‍ നിര്‍മ്മിക്കുമോ, ഉത്തര്‍പ്രദേശ് ടാങ്കുകള്‍ വാങ്ങുമോ? അതുപേലെയാണ് ഇതും. കെജ്രിവാള്‍ പറഞ്ഞു.

'മറ്റ് പല രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യ വാക്‌സിനേഷന്‍ ആറുമാസം വൈകിപ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ വാക്‌സിന്‍ഇന്ത്യക്കാരാണ് നിര്‍മ്മിച്ചത്. അന്നുമുതല്‍ ഉല്‍പ്പാദിപ്പിക്കുകയും സംഭരിക്കുകയും ചെയ്യണമായിരുന്നു. അദ്ദേഹം പറഞ്ഞു.

Tags:    

Similar News