കൊവിഡ് വാക്‌സിന്‍ വാങ്ങാന്‍ 1,000 കോടി കണ്ടെത്തേണ്ടിവരും: മന്ത്രി തോമസ് ഐസക്ക്

Update: 2021-04-24 07:29 GMT

തിരുവനന്തപുരം: സംസ്ഥാനത്തിന് കൊവിഡ് വാക്‌സിന്‍ വാങ്ങാനായി 1,000 കോടി രൂപ കണ്ടെത്തേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാന സര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങാന്‍ പണം മുടക്കിയാല്‍ മറ്റ് പല കാര്യങ്ങളും വെട്ടിക്കുറയ്‌ക്കേണ്ടിവരും. ജനങ്ങളുടെ സംഭാവന കൊണ്ട് വാക്‌സിന്‍ വാങ്ങാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ തന്നെ വാക്‌സിന്‍ വാങ്ങി സംസ്ഥാനത്തിന് നല്‍കാന്‍ തയ്യാറാവണം. കൊവിഡ് വ്യാപനം വര്‍ധിക്കാനും കൂട്ടമരണങ്ങളുണ്ടാവാനും കാരണം കേന്ദ്രസര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും ഐസക് കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയം പുറത്തുവന്നതിന് പിന്നാലെ ജനങ്ങള്‍ക്ക് സൗജന്യവാക്‌സിന്‍ നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്തുണ പ്രവഹിക്കുകയാണ്. വാക്‌സിന്‍ ചലഞ്ചില്‍ ലഭിക്കുന്ന തുക സംഭരിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പ്രത്യേക അക്കൗണ്ടുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ആ തുക വാക്‌സിന്‍ നല്‍കാന്‍ മാത്രമേ ഉപയോഗിക്കു. ശനിയാഴ്ച രാവിലെ വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വാക്‌സിന്‍ ചലഞ്ചില്‍ 2.22 കോടി രൂപയാണ് ലഭിച്ചത്.

Tags:    

Similar News