നെന്മാറയില്‍ യുവതിയെ ഒളിവില്‍ പാര്‍പ്പിച്ച സംഭവം; ദുരൂഹത ഇല്ലെന്ന് പോലിസ്
സംഭവത്തിലെ ദുരൂഹത നീക്കാനും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപോര്‍ട്ട് നല്‍കാനുമാണ് വനിതാ കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടത്
പാലക്കാട്: നെന്മാറ അയിലൂരില്‍ യുവതിയെ 10 വര്‍ഷം യുവാവ് ഒളിവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ ദുരഹത ഇല്ലെന്ന് പോലിസ്. വനിതാ കമ്മിഷന് സമര്‍പ്പിച്ച റിപോട്ടിലാണ് ഇത് വ്യക്തമാക്കിയത്. നെന്മാറ സിഐ ദീപകുമാറാണ് റിപ്പോര്‍ട്ട് കൈമാറിയത്. സാഹചര്യ തെളിവുകളും മൊഴികളും പുന:പരിശോധിച്ചു. റഹ്മാനും സജിതയും പറഞ്ഞത് ശരിയാണെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. റഹ്മാന്റെയും സജിതയുടെയും മാതാപിതാക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയെന്നും പറയുന്നുണ്ട്. റഹ്മാന്റെയും സജിതയുടെയും മൊഴിയില്‍ അവിശ്വസനീയമായ കാര്യങ്ങളില്ലെന്നാണ് ആദ്യം പൊലീസ് പറഞ്ഞിരുന്നത്.സംഭവത്തിലെ ദുരൂഹത നീക്കാനും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപോര്‍ട്ട് നല്‍കാനുമാണ് വനിതാ കമ്മീഷന്‍ പോലിസിനോട് ആവശ്യപ്പെട്ടത്.
പോലിസ് റിപോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ വനിതാ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും. കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍, അംഗങ്ങളായ ഷാഹിദാ കമാല്‍, ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പിന് എത്തുന്നത്.