വനിത കമ്മീഷന്‍ അംഗത്തോട് ബിജെഡി എംഎല്‍എ അപമര്യാദയായി പെരുമാറിയെന്ന് പരാതി

ബോബി ബാബു എന്ന പ്രണാബ് പ്രകാശ് ദാസ് വാക്കു തര്‍ക്കത്തിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. നിരവധി സ്ത്രീകളുടെ സാന്നിധ്യത്തിലായിരുന്നു ഇതെന്നും തിലോത്തമ ആരോപിച്ചു.

Update: 2019-02-26 10:13 GMT

ഭുവനേശ്വര്‍: ഒഡിഷ വനിത കമ്മീഷന്‍ അംഗത്തോട് ഓഡിഷയിലെ ഭരണകക്ഷിയായ ബിജു ജനതാ ദള്‍ എംഎല്‍എ അപമര്യാദയായി പെരുമാറിയെന്ന് പരാതി. ഒഡീഷ കാലഹണ്ടി ജില്ലയിലെ ബിജെഡി നേതാവായ തിലോത്തമ നായക് ആണ് സ്വന്തം പാര്‍ട്ടിയിലെ ജാജ്പൂര്‍ എംഎല്‍എ പ്രണാബ് പ്രകാശ് ദാസിനെതിരേ ആരോപണമുയര്‍ത്തിയത്. എംഎല്‍എയുടെ വസതിയില്‍ വച്ചായിരുന്നു സംഭവം.

ബോബി ബാബു എന്ന പ്രണാബ് പ്രകാശ് ദാസ് വാക്കു തര്‍ക്കത്തിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. നിരവധി സ്ത്രീകളുടെ സാന്നിധ്യത്തിലായിരുന്നു ഇതെന്നും തിലോത്തമ ആരോപിച്ചു. തന്നോട് തട്ടിക്കയറിയ എംഎല്‍എ അസഭ്യ വര്‍ഷം നടത്തിയെന്നും ഇവര്‍ ആരോപിക്കുന്നു. നേതാവായ താന്‍ഒരു എംഎല്‍എയില്‍നിന്ന് സുരക്ഷിതയല്ലെങ്കില്‍ മറ്റ് സ്ത്രീകള്‍ക്ക് എങ്ങിനെയാണ് സുരക്ഷ ഉറപ്പാക്കുകയെന്നും തിലോത്തമ മാധ്യമങ്ങളോട് പറഞ്ഞു.പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി പ്രണബിന്റെ വസതിയിലെത്തിയതായിരുന്നു തിലോത്തമ.

അതേസമയം, ബിജെഡി എംഎല്‍എ സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. എന്നാല്‍, മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ധര്‍മ്മേന്ദ്ര പ്രധാന്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായികിനോട് വിശദീകരണം തേടി.

Tags:    

Similar News