തിരുവില്വാമല : പൂച്ചയെ കണ്ട് ഡ്രൈവര്‍ ബസ് വെട്ടിച്ചതിനേ തുടര്‍ന്ന് സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ് സ്ത്രീ മരിച്ചു. കാടമ്പുഴ ക്ഷേത്ര ദര്‍ശനത്തിന് പുറപ്പെട്ട തവക്കല്‍പടി കിഴക്കേചക്കിങ്ങല്‍ ഇന്ദിരാദേവി(65)ആണ് മരിച്ചത്. രാവിലെ 6.30 ഓടെ ആയിരുന്നു അപകടടം.
റോഡില്‍ ചത്തുകിടക്കുന്ന പൂച്ചയെ കണ്ട് ഡ്രൈവര്‍ ബസ് വെട്ടിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ദിരാ ദേവി ബസിനു പുറത്തേക്ക് വീണു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇന്ദിരാ ദേവിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.