മണിപ്പൂരില്‍ എസ്പി ഓഫീസിന് നേരെ ആക്രമണം; തെരുവില്‍ യൂണിഫോമില്‍ സായുധ സംഘങ്ങള്‍ (വീഡിയോ)

Update: 2025-01-03 18:01 GMT

ഇംഫാല്‍: മണിപ്പൂരില്‍ എസ്പി ഓഫീസിന് നേരെ ആക്രമണം. കാങ്‌പോക്പി പ്രദേശത്തെ എസ്പി ഓഫീസിന് നേരെയാണ് സ്‌ഫോടകവസ്തുക്കളും മറ്റും ഉപയോഗിച്ച് ആക്രമണം നടന്നത്. ആക്രമണത്തില്‍ എസ്പി മനോജ് പ്രഭാകറിന് തലയ്ക്ക് പരിക്കേറ്റു. കാങ്‌പോക്പിയിലെ തെരുവുകളില്‍ സായുധ സംഘങ്ങള്‍ യൂണിഫോം ധരിച്ച് അത്യാധുനിക ആയുധങ്ങളുമായി നടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.


 Disturbing visuals are emerging from Kangpokpi district. There are reports of a large number of mob attacking the office of the SP, Kangpokpi. Visuals of armed #Kuki militants joining a mob are also emerging. This is an early report, further confirmation is needed pic.twitter.com/vL9F9WGlKB

കുക്കി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ത്രീകളെ സുരക്ഷാ സൈനികര്‍ ആക്രമിച്ചുവെന്നാരോപിച്ച് 24 മണിക്കൂര്‍ ബന്ദ് നടക്കുന്നതിനിടെയാണ് ആക്രമണം നടന്നിരിക്കുന്നത്. സുരക്ഷാ സൈനികര്‍ മെയ്‌തെയ് വിഭാഗക്കാരുമായി ചേര്‍ന്ന് കുക്കികളെ ആക്രമിക്കുകയാണെന്നാണ് കുക്കികള്‍ പറയുന്നത്.

Tags:    

Similar News