വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

Update: 2022-08-19 06:18 GMT

ഇരിട്ടി: വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പേരാവൂര്‍ മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഉളിയില്‍ ചേര്‍ന്ന മണ്ഡലം ജനറല്‍ കൗണ്‍സിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് നദീറ ഫാറൂഖ് പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച ജനറല്‍ കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം സുഫീറ അലി ഉദ്ഘാടനം ചെയ്തു. സമീറ ബഷീര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിമന്‍ ഇന്ത്യ മൂവ്‌മെന്റ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സമീറ ഫിറോസ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡ ന്റായി മുഹ്‌സിന ലത്തീഫ് ചാക്കാടിനെയും, ജനറല്‍ സെക്രട്ടറിയായി നദീറ അസ്‌കര്‍ നരേമ്പാറയെയും തിരഞ്ഞെടുത്തു. സറീന റഫീഖ് പേരാവൂര്‍ (വൈസ് പ്രസിഡന്റ്), മുനീറ സക്കരിയ്യ അയ്യപ്പങ്കാവ് (ജോയിന്റ് സെക്രട്ടറി), റഹ് മത്ത് നൗഫല്‍ (ട്രഷറര്‍), കമ്മിറ്റി അംഗങ്ങളായി

സീനത്ത് യൂനുസ് ഉളിയില്‍, സലീമ ഇര്‍ഫാന്‍ അയ്യപ്പങ്കാവ് എന്നിവരെയും തിരഞ്ഞെടുത്തു. എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം ട്രഷറര്‍ സാബിറ പി.കെ, സഫിയ റസാഖ് സംസാരിച്ചു.

Tags:    

Similar News