കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ കേന്ദ്രത്തെ സമാധാനത്തോടെ ഇരിക്കാന്‍ അനുവദിക്കില്ല; ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ്
ന്യൂഡല്‍ഹി: കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ കേന്ദ്ര സര്‍ക്കാരിനെ സമാധാനത്തോടെ ഇരിക്കാന്‍ അനുവദിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ്
ടാക്കായത്ത് പറഞ്ഞു. ഹരിയാനയില്‍ കര്‍ഷകരുടെ മഹാപഞ്ചായത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിതരണ ശൃംഖലയെ തന്നെ അട്ടിമറിക്കുന്നതാണ് പുതിയ കാര്‍ഷിക നിയങ്ങളെന്ന് ടിക്കായത്തത് പറഞ്ഞു, വിശപ്പിന് വേണ്ടിയുള്ള വില്‍പ്പന ഈ രാജ്യത്ത് നിന്ന് തന്നെ തുടച്ചുനീക്കപ്പെടുമെന്നും ടിക്കായത്ത് കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
കേന്ദ്രം കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലങ്കില്‍ സമരവുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം മോദി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
നിലവില്‍ കര്‍ഷകര്‍ കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് നടത്തുന്ന സമരം 11 ആഴ്ച്ച പിന്നിട്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ സഹായം കൊണ്ട് വളര്‍ന്നവരാണ് കര്‍ഷകരെന്ന വിളി തങ്ങള്‍ക്ക് കേള്‍ക്കാന്‍ താല്‍പര്യമില്ല, നയതന്ത്രപരമായ ശിക്ഷയിലൂടെ ഇതിനുള്ള മറുപടി നല്‍കുമെന്നും മോദിക്ക് മറുപടിയായി സുയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു. ജനുവരി 26ലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാവരെയും വിട്ടയക്കണമെന്ന് കര്‍ഷക യൂണിയന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ ഇപ്പോളും ജയിലിലാണ്.