ലോകകപ്പ് യോഗ്യത; കുവൈത്തിനെ വീഴ്ത്തി ഇന്ത്യ; യൂറോയില്‍ പോര്‍ച്ചുഗല്‍ മുന്നോട്ട്; 128ാം ഗോളുമായി റോണോ

16കാരനായ യാമല്‍, ഒയരസബാല്‍, ജോസെലെ എന്നിവരാണ് സ്‌പെയിനിനായി സ്‌കോര്‍ ചെയ്തത്.

Update: 2023-11-17 06:02 GMT

റിയാദ്: ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ കുവൈത്തിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് ഇന്ത്യ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളിലെ ആദ്യ ജയം സ്വന്തമാക്കി.എഴുപത്തിയഞ്ചാം മിനിറ്റില്‍ മന്‍വീര്‍ സിംഗാണ് ഇന്ത്യയെ രക്ഷിച്ച ഗോള്‍ നേടിയത്. ചാംഗ്‌തേയുടെ പാസില്‍ നിന്നായിരുന്നു മന്‍വീറിന്റെ ഗോള്‍. ഗ്രൂപ്പ് എയില്‍ മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ചൊവ്വാഴ്ച ഗ്രൂപ്പിലെ കരുത്തരായ ഖത്തറിന് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.



2024 യൂറോ കപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ പോര്‍ച്ചുഗലിനും സ്‌പെയിനിനും ജയം. ലിച്ചെന്‍സ്റ്റെയിനിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കാന്‍സലോ എന്നിവരാണ് പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തത്. ഒമ്പതില്‍ ഒമ്പത് ജയവുമായി പോര്‍ച്ചുഗല്‍ ഗ്രൂപ്പില്‍ ഒന്നാമത് തുടരുന്നു. റൊണാള്‍ഡോയുടെ 128ാം അന്താരാഷ്ട്ര ഗോളാണ് ഇന്ന് നേടിയത്. മറ്റൊരു മല്‍സരത്തില്‍ സ്‌പെയിന്‍ സൈപ്രസിനെ 3-1ന് പരാജയപ്പെടുത്തി. 16കാരനായ യാമല്‍, ഒയരസബാല്‍, ജോസെലെ എന്നിവരാണ് സ്‌പെയിനിനായി സ്‌കോര്‍ ചെയ്തത്.



 






Tags:    

Similar News