'അമ്മയുടെ' ഓഫിസിന് മുന്നില്‍ റീത്ത് വച്ച്‌ എറണാകുളം ലോ കോളജ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

Update: 2024-08-26 14:57 GMT

കൊച്ചി: ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ താരങ്ങള്‍ക്കെതിരെ ഉയരുന്ന ഗുരുതര ആരോപണങ്ങളില്‍ എറണാകുളം ലോ കോളജ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. താര സംഘടനയായ അമ്മയുടെ ഓഫിസിന് മുന്നില്‍ റീത്ത് വച്ചായിരുന്നു പ്രതിഷേധം. ഹെല്‍മറ്റ് വെച്ചെത്തിയ നാല് വിദ്യാര്‍ത്ഥികളാണ് ബൈക്കുകളിലെത്തി റീത്ത് വെച്ച് പ്രതിഷേധിച്ചത്.

'അച്ഛനില്ലാത്ത അമ്മയ്ക്ക്' എന്നാണ് റീത്തില്‍ എഴുതിയിരിക്കുന്നത്. ലോ കോളജ് വിദ്യാര്‍ത്ഥികളുടെ യൂണിയന്റെ റീത്താണ് പ്രതിഷേധ സൂചകമായി അമ്മയുടെ ഓഫിസിന് മുന്നില്‍ വെച്ചിരിക്കുന്നത്. ഇന്നും നിരവധിപ്പേരാണ് സിനിമാ മേഖലയിലുള്ളവര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

Tags:    

Similar News