ലളിതാംബിക അന്തര്‍ജനത്തിന്റെ മകള്‍ എഴുത്തുകാരി രാജം നമ്പൂതിരി അന്തരിച്ചു

Update: 2022-12-31 13:25 GMT
ലളിതാംബിക അന്തര്‍ജനത്തിന്റെ മകള്‍ എഴുത്തുകാരി രാജം നമ്പൂതിരി അന്തരിച്ചു

തിരുവനന്തപുരം: ലളിതാംബിക അന്തര്‍ജനത്തിന്റെ മകളും എഴുത്തുകാരിയുമായ ദര്‍ശന്‍ നഗര്‍ 'ഹരിത'ത്തില്‍ രാജം നമ്പൂതിരി (86) അന്തരിച്ചു. ഭര്‍ത്താവ്: അന്തരിച്ച പി എന്‍ ഗോപാലന്‍ നമ്പൂതിരി (മലയാളം പ്രഫസര്‍, എന്‍എസ്എസ് കോളജ്). സ്മൃതി പഥത്തിലൂടെ, തിരിഞ്ഞു നോക്കുമ്പോള്‍ എന്നിവയാണ് കൃതികള്‍.

കൂത്താട്ടുകുളം മേരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ദൂര്‍ദര്‍ശന്റെ മുന്‍ പ്രോഗ്രാം മേധാവി ജി സാജന്‍, ജി സജിത (ദേവകി വാര്യര്‍ ട്രസ്റ്റ്), ദീപക് ജി നമ്പൂതിരി (പരസ്യചിത്ര സംവിധായകന്‍) എന്നിവരാണ് മക്കള്‍. മരുമക്കള്‍: ബിന്ദു സാജന്‍ (ഡോക്യുമെന്ററി സംവിധായക), ഡോ. ജോയ് ഇളമണ്‍ (കിലാ ഡയറക്ടര്‍), ശ്രീജ ദീപക് (യോഗ അധ്യാപിക). സംസ്‌കാരം ജനുവരി ഒന്നിന് ഉച്ചയ്ക്ക് 12.30ന് തൈക്കാട് ശാന്തികവാടത്തില്‍.

Tags:    

Similar News