യോഗി ആദിത്യനാഥ് ഡല്‍ഹിയില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച വെള്ളിയാഴ്ച

Update: 2021-06-10 10:13 GMT

ന്യൂഡല്‍ഹി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നതിനായി ഡല്‍ഹിയിലെത്തി. വെള്ളിയാഴ്ചാണ് ഇരുവരും നേരില്‍ കാണുന്നത്.യുപി കാബിനറ്റ് വികാസവുമായി ബന്ധപ്പെട്ടാണ് യോഗിയുടെ വരവെന്ന പ്രചാരണം ശക്തമാണ്.

യോഗി രണ്ട് ദിവസം ഡല്‍ഹിയിലുണ്ടാവും.

ജിതിന്‍ പ്രസാദ കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലെത്തിയതിനു തൊട്ടുപിന്നാലെയാണ് യോഗിയുടെ സന്ദര്‍ശനം.

2022 നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി കാബിനറ്റ് പുനഃസംഘടിപ്പിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം ധാരണയിലെത്തിയിരുന്നു. കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിലെ പാളിച്ചകള്‍ യുപി തദ്ദേശ തിരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിച്ചിരുന്നു. സംസ്ഥാന നേതാക്കളില്‍ നിന്നും താഴെതലത്തിലുള്ള പ്രവര്‍ത്തകരില്‍ നി്ന്നും ലഭിക്കുന്ന ഫീഡ് ബാക്ക് മുഖവിലക്കെടുക്കാനാണ് നേതൃത്വത്തിന്റെയും ആലോചന.

പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള മെച്ചപ്പെട്ട ബന്ധമാണ് വേണ്ടതെന്ന് കേന്ദ്രം കരുതുന്നു. മന്ത്രിമാരുടെ പ്രകടനം പരിശോധിക്കുന്നതന്റെ ഭാഗമായി ബിജെപി ജനറല്‍ സെക്രട്ടറി ബി എസ് സന്തോഷ് ഏതാനും ദിവസം മുമ്പ് യുപിയിലെത്തിയിരുന്നു. മിക്കവാറും പ്രധാന മന്ത്രിമാരുമായും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.

Tags:    

Similar News