യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർക്ക് സാധ്യത

Update: 2022-03-25 10:36 GMT
യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർക്ക് സാധ്യത

ലഖ്നോ: ബംഗാളിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കുന്ന യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ 2 ഉപമുഖ്യമന്ത്രിമാർക്ക് സാധ്യത. സത്യപ്രതിജ്ഞയ്ക്കു മുമ്പു ചേരുന്ന യോഗത്തിലായിരിക്കും അന്തിമ തീരുമാനമുണ്ടാവുക.

കേശവ് മൗര്യയായിരിക്കും നേരത്തെ പോലെത്തന്നെ ഒരു ഉപമുഖ്യമന്ത്രി . ഇത്തവണ തോറ്റെങ്കിലും അദ്ദേഹം ലിസ്റ്റിലുണ്ട്. ദിനേഷ് ശർമ കഴിഞ്ഞ തവണ ഉപമുഖ്യമന്ത്രിയായിരുന്നെങ്കിലും ഇത്തവണ ഒഴിവാക്കും.

എകെ ശർമ, ബേബി റാണി മൗര്യ, ബ്രിജേഷ് പഥക്, ജിതിൻ പ്രസാദ, അസിം അരുൺ, സ്വതന്ത്ര ദേവ് സിങ്ങ്, ദിനേഷ് കാഥിക്, സന്ദീപ് സിങ്, അരുൺ വാല്മീകി, ആഷിഷ് പട്ടേൽ, സഞ്ജയ് നിഷാദ് എന്നിവരാണ് പരിഗണനയിലുള്ള മന്ത്രിമാർ. 


Tags:    

Similar News