അഫ്ഗാനിലെ യുഎസ് ബോംബിങ് താലിബാനുള്ള ദൈവശിക്ഷയായിരുന്നെന്ന് യോഗി ആദിത്യനാഥ്

Update: 2021-11-15 04:58 GMT

ലഖ്‌നോ: യുഎസ് സൈന്യം അഫ്ഗാനിസ്താനില്‍ നടത്തിയ ബോംബിങ് താലിബാനുള്ള ദൈവശിക്ഷയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാമിയ ബുദ്ധപ്രതിമ തകര്‍ത്തസംഭവത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് യോഗി ആദിത്യനാഥ് അമേരിക്കന്‍ ബോംബിങ്ങിനെ ന്യായീകരിച്ചത്. 

ബുദ്ധപ്രതിമ തകര്‍ത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ ബോംബിട്ടത്. അതിനുശേഷം അവര്‍ കൊല്ലപ്പെടാന്‍ തുടങ്ങി. ഗൗതമ ബുദ്ധപ്രതിമ തകര്‍ത്തതിനുള്ള ദൈവശിക്ഷയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

ലഖ്‌നോയില്‍ സമാജിക് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ്ഗാനില്‍ നടക്കുന്നത് കാടത്തമാണെന്നും അദ്ദേഹം ആരോപിച്ചു.

'ബുദ്ധന്‍ ഒരിക്കലും യുദ്ധം അടിച്ചേല്‍പ്പിച്ചിട്ടില്ല, അദ്ദേഹം എപ്പോഴും മനുഷ്യരാശിയുടെ പ്രചോദനത്തിന്റെ ഉറവിടവും ഭക്തിയുടെ കേന്ദ്രവുമായിരിക്കും. എന്നാല്‍ സമാധാനത്തിനും ഐക്യത്തിനും വേണ്ടി നിലകൊള്ളുന്ന ഒരാളും ഒരു ഇന്ത്യക്കാരനും താലിബാന്‍ അദ്ദേഹത്തിന്റെ പ്രതിമ തകര്‍ത്തതിന്റെ ദൃശ്യങ്ങള്‍ മറക്കരുത്''-അദ്ദേഹം പറഞ്ഞു. 

ചരിത്രം വളച്ചൊടിച്ചതായിരുന്നെന്നും ചന്ദ്രഗുപ്ത മൗര്യനു പകരം ചരിത്രം മഹാനാണെന്ന് വിളിച്ചത് അദ്ദേഹം തോല്‍പ്പിച്ച അലക്‌സാണ്ടറെയാണെന്നും യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു. 

Tags:    

Similar News