യോഗി ആദിത്യനാഥ് യുപി നിയമസഭയില്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു

Update: 2022-03-28 06:27 GMT

ലഖ്‌നോ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യുപി നിയമസഭയില്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. ലഖ്‌നോവില്‍ ഇന്ന് രാവിലെയായിരുന്നു സത്യപ്രതിജ്ഞാച്ചടങ്ങ്. കഴിഞ്ഞ ഭരണകാലത്ത് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്നുകൊണ്ടാണ് യോഗി മുഖ്യമന്ത്രിപദത്തിലെത്തിയത്.

പതിനെട്ടാമത് ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് (വിധാന്‍ സഭ) പുതുതായി തിരഞ്ഞെടുക്കപ്പെട്ട 20 അംഗങ്ങളും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

പ്രോടേം സ്പീക്കര്‍ രമാപതി ശാസ്ത്രി, സുരേഷ് കുമാര്‍ ഖന്ന, ജയ് പ്രതാപ് സിംഗ്, മാതാ പ്രസാദ് പാണ്ഡെ എന്നിവരെ എംഎല്‍എമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാന്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ നാമനിര്‍ദ്ദേശം ചെയ്തു.

ശനിയാഴ്ചയാണ് ശാസ്ത്രി പ്രോടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തത്.

സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ അഖിലേഷ് യാദവും എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹവും ആദ്യമായാണ് എംഎല്‍എയാവുന്നത്. 2012-17 കാലത്ത് സംസ്ഥാന മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം കൗണ്‍സില്‍ അംഗമായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച അടല്‍ ബിഹാരി വാജ്‌പേയി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍വച്ചാണ് യോഗി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്

സ്ഥാനമേറ്റത്. അന്ന് രണ്ട് ഉപമുഖ്യമന്ത്രിമാരുള്‍പ്പെടെ 52 മന്ത്രിമാരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

കേശവ് പ്രസാദ് മൗര്യയും ബ്രജേഷ് പഥക്കുമാണ് ഉപമുഖ്യമന്ത്രിമാര്‍. നിയമസഭയില്‍ 255 സീറ്റുകളാണ് ബിജെപിക്കുള്ളത്.

Tags:    

Similar News