വീട് തീവെച്ച് നശിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍
കുന്നിക്കോട് പനമ്പറ്റ ആവണീശ്വരം വൈദ്യഗിരി എസ്‌റ്റേറ്റില്‍ ലൈജു മാത്യുവിനെയാണ് (41) കൊട്ടാരക്കര പോലിസ് പിടികൂടിയത്.
കൊട്ടാരക്കര: തലച്ചിറ കൃപാലയത്തില്‍ ജോസ് മാത്യുവിന്റെ വീട് പെട്രോള്‍ ഉപയോഗിച്ച് കത്തിച്ച് നശിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. ഇക്കഴിഞ്ഞ 13ന് രാത്രി 10 മണിയോടുകൂടിയാണ് സംഭവം.
കുന്നിക്കോട് പനമ്പറ്റ ആവണീശ്വരം വൈദ്യഗിരി എസ്‌റ്റേറ്റില്‍ ലൈജു മാത്യുവിനെയാണ് (41) കൊട്ടാരക്കര പോലിസ് പിടികൂടിയത്. സംഭവം നടന്നതിന്റെ പിറ്റേന്നുതന്നെ പ്രതിയെ പിടികൂടിയെങ്കിലും പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. ജില്ലാ പോലിസ് മേധാവി ഹരിശങ്കര്‍ ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം പോലീസ് കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തി നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
വാദിയും പ്രതിയും തമ്മില്‍ ഉണ്ടായിരുന്ന ബിസിനസ്സ് പരമായ തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പ്രതി സമ്മതിച്ചു. തന്റെ വെള്ള ബൊലേനോ വാഹനത്തില്‍ എത്തി ഒറ്റയ്ക്കാണ് പ്രതി കൃത്യം നിര്‍വ്വഹിച്ചത്. കൊട്ടാരക്കര പോലിസ് ഇന്‍സ്‌പെക്ടര്‍ ജോസഫ് ലിയോണിന്റെ നേതൃത്വത്തില്‍ എസ്‌ഐ രാജീവ് പ്രൊബേഷന്‍ എസ്‌ഐ പ്രശാന്ത്, സിപിഒ സലില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.