ന്യൂനപക്ഷ ധനകാര്യ വിഭാഗത്തിലെ ക്രമക്കേട്: യൂത്ത് കോൺഗ്രസ്‌ സമരം

Update: 2020-08-28 10:18 GMT

കോഴിക്കോട്: ന്യൂനപക്ഷ ധനകാര്യ വിഭാഗത്തെ മന്ത്രി കെ.ടി.ജലീലിന്റെ സ്വകാര്യ കോർപ്പറേഷനാക്കി മാറ്റിയതിനെതിരെ യൂത്ത് കോൺഗ്രസ് സമരം. ധനകാര്യ വിഭാഗത്തിൽ കംപ്യൂട്ടർ ഓപറേറ്ററായി കരാർ നിയമനം നേടിയ കെ.ഷംസുദ്ദീനെ പിൻവാതിലിലൂടെ ജനറൽ മാനേജരുടെ ചുമതല നൽകിയതിനെതിരെയാണ് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തിയത്. കോർപറേഷൻ ചെയർമാൻ എ.പി.അബ്ദുൽ വഹാബിന്റെ വാക്കാലുള്ള ഉത്തരവിന്റെ ബലത്തിലാണ് നിയമന ഉത്തരവില്ലാതെ കെ.ഷംസുദ്ദീൻ ജനറൽ മാനേജരുടെ ചുമതല നിർവഹിക്കുന്നത്. യോഗ്യരായവരിൽനിന്ന് അപേക്ഷ സ്വീകരിച്ച് ഇന്റർവ്യൂ നടത്തിവേണം നിയമനം നടത്തണമെന്ന എംഡിയുടെ നിലപാട് തള്ളിയാണ് മന്ത്രി ഉൾപ്പെടെയുള്ളവർ നിയമ ലംഘനത്തിന് കൂട്ടുനിൽക്കുന്നത്. ന്യൂനപക്ഷ ക്ഷേമത്തിന്റെ മറവിൽ മന്ത്രി ജലീൽ നടത്തുന്ന സ്വജനപക്ഷപാതം അവസാനിപ്പിക്കണമെന്നും ക്രമക്കേടുകൾ അന്വേഷിച്ച് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ സമരത്തിന് യൂത്ത് കോൺഗ്രസ്സ് ജില്ല പ്രസിണ്ടൻ്റ് ആർ.ഷഹിൻ, സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ, ജില്ല ജനറൽ സെക്രട്ടറി എൻ.ലബീബ്, ജില്ല സെക്രട്ടറി ശ്രീയേഷ് ചെലവൂർ, കെ എസ് യു ജില്ല വൈസ് പ്രസിണ്ടൻ്റ് വി.ടി.സൂരജ്, എം ഷിബു, മുരളി അമ്പലകോത്ത്, സമദ് എരഞ്ഞിപ്പാലം, നിഷാദ് എലത്തൂർ, റോസ്മിഷാൽ എന്നിവർ നേതൃത്വം നൽകി.

Tags:    

Similar News