യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെ അപകീര്‍ത്തിപ്പെടുത്തി; പോലിസ് ആക്റ്റ് ഭേദഗതിയനുസരിച്ചുള്ള ആദ്യ പരാതി സിപിഎമ്മുകാരനെതിരേ
തൃശൂര്‍: സിപിഎം നേതൃത്വത്തിലുളള എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കൊണ്ടുവന്ന പോലിസ് ആക്റ്റ് ഭേദഗതി നിയമമനുസരിച്ചുളള ആദ്യ പരാതി സിപിഎമ്മുകാരനെതിരേ. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെ അപമാനിച്ചുകൊണ്ട് ഫെയ്സ്ബുക്കില്‍ വ്യാജ ചിത്രം പോസ്റ്റ് ചെയ്ത എ കെ തിലകനെതിരേയാണ് വലപ്പാട് പോലിസില്‍ പരാതി നല്‍കിയത്. മുസ്ലിം ലീഗ് നാട്ടിക നിയോജകമണ്ഡലം സെക്രട്ടറി പി എ ഫഹദ് റഹ്മാനാണ് വലപ്പാട് പോലിസില്‍ കേരള പോലിസ് ആക്റ്റ് 118 എ അനുസരിച്ച് പരാതി നല്‍കിയത്.
കമറുച്ചക്കും ഇബ്രാഹിം കുഞ്ഞിനും ഒരേ സെല്‍ അനുവദിക്കണമെന്നാവശ്യപ്പെടുന്ന പ്ലക്കാഡ് പി കെ ഫിറോസ് പിടിച്ചുനില്‍ക്കുന്ന ഒരു ചിത്രം വ്യാജമായി നിര്‍മിച്ചാണ് തിലകന് പോസ്റ്റ് ഇട്ടത്. ഇതിനെതിരേയാണ് പരാതി.