യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും സ്വർണവും കവർന്നു; മൂന്ന് പേർ കൂടി പിടിയിൽ
തൃശൂർ: തൃശൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി വാഹനവും പണവും കവർന്ന കേസിൽ ഒളിവിൽ പോയ പ്രതികൾ പിടിയിൽ. മണ്ണുത്തി നെല്ലിക്കുന്ന് സ്വദേശിയായ യുവാവിനെയാണ് തട്ടികൊണ്ടുപോയി കാറും പണവും കവർന്നത്. കേസിൽ അഞ്ച് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
തൃശ്ശൂർ നെല്ലിക്കുന്ന് സ്വദേശികളായ റിജാസ്, അജ്മൽ മുഹമ്മദ് , കൃഷ്ണാപുരം സ്വദേശി തബ്ഷീർ എന്നിവരെയാണ് മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് 5 നായിരുന്നു സംഭവം.