9 ലക്ഷം വരിക്കാരുള്ള യുട്യൂബര്‍ കൊലക്കേസില്‍ പിടിയിലായി

ഒക്ടോബര്‍ 28 ന് നോയിഡയിലെ ഇസ്‌കോണ്‍ ക്ഷേത്രത്തിനടുത്തുള്ള റോഡില്‍ കമല്‍ ശര്‍മയെ ബൈക്കില്‍ പിന്‍തുടര്‍ന്ന് നിസാമും സംഘവും പിന്നില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു.

Update: 2020-11-03 15:58 GMT

ന്യൂഡല്‍ഹി: ബൈക്ക് സ്റ്റണ്ട് യൂട്യൂബ് ചാനലില്‍ 9 ലക്ഷത്തിലധികം വരിക്കാരുള്ള യുവാവ് കാമുകിയുടെ സഹോദരനെ കൊന്ന കേസില്‍ അറസ്റ്റിലായി. 26 കാരനായ നിസാമുല്‍ ഖാനാണ് അറസ്റ്റിലായത്. ഇയാളെ സഹായിച്ച മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. നിസാമുല്‍ ഖാന്റെ കാമുകിയുടെ സഹോദരന്‍ കമല്‍ ശര്‍മ( 26) ആണ് കൊല്ലപ്പെട്ടത്. കമല്‍ ശര്‍മ നിസാമുല്‍ ഖാനും സഹോദരിയും തമ്മിലുള്ള ബന്ധത്തിന് എതിരായിരുന്നു, ഇതിന്റെ വിരോധത്തിലാണ് കൊല നടത്തിയതെന്ന് പോലിസ് പറഞ്ഞു.മുന്‍പ് കമല്‍ ശര്‍മ നിസാമുല്‍ ഖാനെ മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണ്‍ എടുക്കുകയും ചെയ്തിരുന്നു.

ഒക്ടോബര്‍ 28 ന് നോയിഡയിലെ ഇസ്‌കോണ്‍ ക്ഷേത്രത്തിനടുത്തുള്ള റോഡില്‍ കമല്‍ ശര്‍മയെ ബൈക്കില്‍ പിന്‍തുടര്‍ന്ന് നിസാമും സംഘവും പിന്നില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും കമല്‍ ശര്‍മ മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനിടെയാണ് വെടിയുണ്ട കണ്ടെത്തിയത്. സഹോദരനെ കൊലപ്പെടുത്താനുള്ള പദ്ധതിയെ കുറിച്ച് നിസാമുല്‍ ഖാന്റെ കാമുകിക്ക് അറിയാമായിരുന്നു എന്ന് നോയിഡ സീനിയര്‍ പോലീസ് ഓഫീസര്‍ ലവ് കുമാര്‍ പറഞ്ഞു.

Tags:    

Similar News