ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റിയൂട്ട് രജതജൂബിലി സാമൂഹ്യ സഹായ പദ്ധതികള്‍ക്ക് തുടക്കം

പദ്ധതികളുടെ ഉദ്ഘാടനം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സിഎംഡി മധു എസ് നായര്‍ നിര്‍വഹിച്ചു

Update: 2022-09-27 04:03 GMT

കൊച്ചി: ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നേത്ര ചികിത്സയുമായി ബന്ധപ്പെട്ട് സാമൂഹ്യ സഹായ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.പദ്ധതികളുടെ ഉദ്ഘാടനം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സിഎംഡി മധു എസ് നായര്‍ നിര്‍വഹിച്ചു. ഓള്‍ ഇന്ത്യ ഒഫ്താല്‍മോളജിക്കല്‍ സൊസൈറ്റി മുന്‍ പ്രസിഡന്റ് ഡോ.എന്‍ എസ് ഡി രാജു അധ്യക്ഷത വഹിച്ചു.

ഭിന്നശേഷിയുള്ള കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ആദര്‍ശ് ചാരിറ്റബിള്‍ ട്രസ്റ്റുമായി ചേര്‍ന്ന് ന്യൂറോ വിഷ്വല്‍ റീഹാബിലിറ്റേഷന്‍ പ്രോഗ്രാമാണ് ആദ്യ പദ്ധതിയെന്ന് ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റിയൂട്ട് മാനേജിങ് ഡയറക്ടര്‍ ഡോ. എ ഗിരിധര്‍ പറഞ്ഞു.പദ്ധതിക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ആദര്‍ശ് ലഭ്യമാക്കും. ഭാവിയില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ആദര്‍ശ് ചാരിറ്റബിള്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയും.ഗിരിധര്‍ ഇന്‍സ്റ്റിറ്റിയൂട്ട് വര്‍ഷങ്ങളായി ആദര്‍ശിന്റെ വിവിധ കേന്ദ്രങ്ങളില്‍ നേത്രപരിശോധനാ പരിപാടികള്‍ നടത്തി വരുന്നുവെന്നും ഡോ. എ ഗിരിധര്‍ പറഞ്ഞു.

അഭയം ചാരിറ്റബിള്‍ സൊസൈറ്റിയുമായി സഹകരിച്ച് നടത്തുന്ന തീരദേശ നേത്ര സംരക്ഷണ പദ്ധതി എറണാകുളം, ആലപ്പുഴ ജില്ലകളിലെ തീര പ്രദേശങ്ങളില്‍ താമസിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ആശ്വാസമാവും. ഡയബറ്റിക് റെറ്റിനോപ്പതി, ഗ്ലോക്കോമ, മറ്റ് പ്രധാന നേത്രരോഗങ്ങള്‍ എന്നിവയെ കണ്ടെത്താനുള്ള സ്‌ക്രീനിംഗ് , ബോധവല്‍ക്കരണ പരിപാടികള്‍ സ്‌കൂളുകള്‍, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളില്‍ ഇതിന്റെ ഭാഗമായി നടത്തുമെന്ന് ഡോ. എ ഗിരിധര്‍ പറഞ്ഞു.തീരപ്രദേശത്ത് ഒരു പ്രിവന്റീവ് ഒഫ്താല്‍മോളജി ക്ലിനിക്ക് സ്ഥാപിക്കാനും പദ്ധതിയുണ്ട്.ജനകീയ ചികിത്സാ പദ്ധതികള്‍ കാര്യക്ഷമമാക്കുന്നതിനായി ഒരു ടെലി ഒഫ്താല്‍മോളജി ആപ്പ് (ഠഛഅജജ) ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റിയൂട്ട് രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.

തുടക്കത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിയുക്ത ജീവനക്കാര്‍ക്കും രോഗിയുടെ വിശദാംശങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയും. രണ്ടാം ഘട്ടത്തില്‍, രോഗിയുടെ വിശദാംശങ്ങള്‍ അപ്‌ലോഡ് ചെയ്യാനും ഡോക്ടര്‍മാരുടെ ഉപദേശം തേടാനും പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ആപ്പ് വഴി സാധിക്കുമെന്ന് ഡോ. ഗിരിധര്‍ പറഞ്ഞു.

Tags:    

Similar News