ദലിതനായതിന്റെ പേരില്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല; പൊട്ടിക്കരഞ്ഞ് വോട്ടര്‍

ഷാംലി നയാ ബസാറിലെ താമസക്കാരനായ പ്രസാദ് ദലിതനായതിന്റെ പേരില്‍ പോളിങ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അവഹേളിച്ചുവെന്നാരോപിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞു.

Update: 2019-04-11 10:00 GMT

ലക്‌നൗ: ദലിതനായതിന്റെ പേരില്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് പരാതിയുമായി മധ്യവയസ്‌കന്‍. ദലിതനായതിനാല്‍ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്ന ആരോപണവുമായി കെരാനയിലെ വോട്ടറും കുടുംബവുമാണ് രംഗത്തെത്തിയത്. ഷാംലി നയാ ബസാറിലെ താമസക്കാരനായ പ്രസാദ് ദലിതനായതിന്റെ പേരില്‍ പോളിങ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അവഹേളിച്ചുവെന്നാരോപിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞു. വോട്ടേഴ്‌സ് പട്ടികയില്‍ പേരുണ്ടായിട്ടും വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് പ്രസാദ് പറഞ്ഞു.

പോളിങ് ബൂത്ത് നമ്പര്‍ 40ല്‍ ആണ് സംഭവം. പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെയാണ് ആരംഭിച്ചത്. രാജ്യത്തെ 91 മണ്ഡലങ്ങളിലാണ് വിധിയെഴുതുന്നത്. 42 തെക്കേ ഇന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.

Tags:    

Similar News