മോദിയുടെ പരിപാടി സംപ്രേഷണം ചെയ്തു; ദൂരദര്‍ശനു നോട്ടീസ്

നമോ ടിവിയുടെ ചെലവ് മുഴുവന്‍ ബിജെപിയാണ് വഹിക്കുന്നതെന്നു മറുപടി നല്‍കിയത്

Update: 2019-04-03 10:49 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ 'മേം ഭീ ചൗക്കിദാര്‍' സംപ്രേഷണം ചെയ്തതിനു ദൂരദര്‍ശനോടു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. ഇക്കഴിഞ്ഞ മാര്‍ച്ച് 31നു നടന്ന പൊതുപരിപാടിയാണ് ദൂരദര്‍ശന്‍ തല്‍സമയം സംപ്രേഷണം ചെയ്തത്. ഇതിനെതിരേ കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടിയത്. എന്നാല്‍, നമോ ടിവിക്ക് കേന്ദ്രസര്‍ക്കാരുമായി ബന്ധമില്ലെന്നും ബിജെപിയുടെ നിയന്ത്രണത്തിലുള്ളതാണെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷം നമോ ടിവി തുടങ്ങിയതിനെതിരേ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കമ്മിഷന്‍ മന്ത്രാലയത്തോട് വിശദീകരണം തേടിയപ്പോഴാണ് നമോ ടിവിയുടെ ചെലവ് മുഴുവന്‍ ബിജെപിയാണ് വഹിക്കുന്നതെന്നു മറുപടി നല്‍കിയത്. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം 24 മണിക്കൂറും സംപ്രേഷണം ചെയ്യുന്ന നമോ ടിവിയുടെ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തണമെന്നും ഇരുപാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു.



Tags:    

Similar News