'കോണ്‍ഗ്രസിനിത് അവസാന അവസരം'; ഡല്‍ഹിയില്‍ പത്രിക നല്‍കുന്നത് നീട്ടി എഎപി

ഡല്‍ഹിയില്‍ നാല് സീറ്റുകളാണ് കോണ്‍ഗ്രസ് എഎപിക്ക് വാഗ്ദാനം ചെയ്തത്. എന്നാല്‍ ഹരിയാനയിലും സഖ്യം വേണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സഖ്യചര്‍ച്ച അട്ടിമറിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപണം.

Update: 2019-04-20 01:19 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സഖ്യസാധ്യതയ്ക്ക് അവസാനമായി ഒരവസരം കൂടി നല്‍കുന്നുവെന്ന് പ്രഖ്യാപിച്ച് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് ആം ആദ്മി പാര്‍ട്ടി നീട്ടി. നാമനിര്‍ദേശപത്രിക നല്‍കേണ്ട അവസാനദിവസമായ ഏപ്രില്‍ 23നു തലേന്ന് വരെ സമയം നല്‍കുകയെന്ന ലക്ഷ്യത്തോടെ പത്രിക നല്‍കുന്നത് 22ലേക്കാണ് മാറ്റിയത്. മെയ് 12നാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുക. എഎപിയുമായി ഇനി സഖ്യത്തിനു സാധ്യതയില്ലെന്ന് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് എഎപി നേതാക്കളുടെ നടപടി. രാജ്യത്തെ ജനങ്ങള്‍ പ്രതിപക്ഷ ഐക്യം വേണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് കോണ്‍ഗ്രസിന് ഒരു അവസരം കൂടി നല്‍കുന്നതെന്നും ഇനിയെന്താണ് സംഭവിക്കുകയെന്ന് കാണാന്‍ കാത്തിരിക്കാമെന്നും എഎപി നേതാവ് ഗോപാല്‍ റായ് പറഞ്ഞു. ഡല്‍ഹിയില്‍ നാല് സീറ്റുകളാണ് കോണ്‍ഗ്രസ് എഎപിക്ക് വാഗ്ദാനം ചെയ്തത്. എന്നാല്‍ ഹരിയാനയിലും സഖ്യം വേണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സഖ്യചര്‍ച്ച അട്ടിമറിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപണം. അതിനാല്‍ തന്നെ ഇനി ചര്‍ച്ച വേണ്ടെന്നുമാണ് കോണ്‍ഗ്രസ് തീരുമാനം.



Tags:    

Similar News