പെരുമാറ്റച്ചട്ടം നിലവില്‍വന്ന ശേഷം തമിഴ്‌നാട്ടില്‍ പിടികൂടിയത് 552 കോടി

വെള്ളിയാഴ്ച മാത്രം 129.51 കോടി രൂപ പിടിച്ചെടുത്തതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ സത്യബ്രത സാഹൂ പറഞ്ഞു

Update: 2019-04-13 20:09 GMT

ചെന്നൈ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന മാര്‍ച്ച് 10നു ശേഷം തമിഴ്‌നാട്ടില്‍ നിന്നു പണവും ആഭരണവുമായി പിടികൂടിയത് 500 കോടിയിലേറെ രൂപയും സ്വര്‍ണവും. വെള്ളിയാഴ്ച മാത്രം 129.51 കോടി രൂപ പിടിച്ചെടുത്തതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ സത്യബ്രത സാഹൂ പറഞ്ഞു. സ്വര്‍ണം, പണം, വെള്ളി ആഭരണങ്ങള്‍, മദ്യം, ലാപ്‌ടോപ്, വസ്ത്രം എന്നീ ഇനത്തില്‍ 422.72 കോടിയുടെ അനധികൃത സ്വത്തുക്കളാണു പിടികൂടിയത്. പരിശോധനയ്ക്കു വേണ്ടി 5874 സോണല്‍ സംഘങ്ങളാണ് രംഗത്തുള്ളത്. 7255 ബൂത്തുകളില്‍ കാമറ ഘടിപ്പിക്കും. ഇത്തരം ബൂത്തുകളില്‍ കേന്ദ്രസേനയും സൂക്ഷ്മ നിരീക്ഷകരും ജാഗ്രത പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.



Tags:    

Similar News