വിവിപാറ്റില്‍ പാമ്പ്; വോട്ടറെ പശു കുത്തിപ്പരിക്കേല്‍പ്പിച്ചു
വിഷമില്ലാത്ത പാമ്പായതിനാല്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എടുത്തുമാറ്റിയതിനു ശേഷമാണ് പോളിങ് തുടങ്ങിയത്
കണ്ണൂര്‍: മയ്യില്‍ പഞ്ചായത്തിലെ 145ാം ബൂത്തില്‍ കണ്ടക്കൈ എഎല്‍പി സ്കൂളില്‍ വിവി പാറ്റ് യന്ത്രം തുറന്നപ്പോള്‍ പാമ്പിനെ കണ്ടെത്തി. വിഷമില്ലാത്ത പാമ്പായതിനാല്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എടുത്തുമാറ്റിയതിനു ശേഷമാണ് പോളിങ് തുടങ്ങിയത്.
തളിപ്പറമ്പില്‍ വോട്ട് ചെയ്യാനെത്തിയയാളെ പശുകുത്തി പരുക്കേല്‍പ്പിച്ചു. കരിമ്പം അള്ളാംകുളത്തെ അബ്ദുല്ലകുട്ടി എന്ന കുട്ടി(74)ക്കാണ് രാവിലെ 7.30ഓടെ കരിമ്പം ഗവ. എല്‍പി സ്കൂളിലെ 86 നമ്പര്‍ ബൂത്തില്‍ വോട്ട്ചെയ്യാനെത്തിയപ്പോള് പശുവിന്റെ കുത്തേറ്റത്. ഇദ്ദേഹത്തെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയില്‍ മുഖത്തും കൈക്കും തലക്കും പരിക്കേറ്റ ഇദ്ദേഹത്തെ വോട്ട് ചെയ്യാനെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പോളിങ് സ്റ്റേഷനിലേക്കു നടന്നുവരുന്നതിനിടെയാണ് സംഭവം.