ഇനി ബിജെപി ബന്ധവുമുണ്ടാവില്ല; ശശി തരൂരിനോട് ശ്രീശാന്ത്
ഇനിയുള്ള കാലം പൂര്‍ണമായും കളിയില്‍ ശ്രദ്ധിക്കാനാണ് താല്‍പര്യം
തിരുവനന്തപുരം: ഒത്തുകളി വിവാദത്തില്‍ ബിസിസിഐയുടെ ആജീവനാന്ത വിലക്ക് സുപ്രിംകോടതി നീക്കിയ ശേഷം നന്ദി പറയാനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ശശി തരൂര്‍ എംപിയുടെ വീട്ടിലെത്തി. വെള്ളിയാഴ്ച രാത്രിയാണ് ശ്രീശാന്ത് തരൂരിന്റെ വസതിയിലെത്തിയത്. വിലക്ക് നീക്കിയ ശേഷം താന്‍ ആദ്യമായി കാണുന്ന നേതാവാണ് തരൂരെന്നും വിലക്കേര്‍പ്പെടുത്തിയ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും നീക്കാന്‍ ബിസിസിഐയോട് ആവശ്യപ്പെട്ടതും തരൂരാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായതിനെ കുറിച്ചുള്ള തരൂരിന്റെ ചോദ്യത്തിന്, ഇനി ബിജെപിയുമായി തനിക്ക് ഒരു ബന്ധവുമുണ്ടാവില്ലെന്നും രാഷ്ട്രീയത്തിലിറങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു മറുപടി. ഇനിയുള്ള കാലം പൂര്‍ണമായും കളിയില്‍ ശ്രദ്ധിക്കാനാണ് താല്‍പര്യം. വ്യക്തിയെന്ന നിലയിലും എംപിയെന്ന നിലയിലും തരൂരിനോട് ഏറെ ആദരവും ബഹുമാനവും ഉണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മല്‍സരിക്കുന്ന ശശി തരൂരിന് ശ്രീശാന്ത് വിജയാശംസകള്‍ നേരുകയും ചെയ്തു.