ലക്ഷം കവിഞ്ഞ് 10 മണ്ഡലങ്ങള്‍; കേരളം കൈയ്യടക്കി യുഡിഎഫ്

വയനാട് മണ്ഡലത്തില്‍ 91 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 394975 വോട്ടുകള്‍ ലീഡ് ചെയ്യുന്ന രാഹുല്‍ തന്നേയാണ് താരം. മലപ്പുറം മണ്ഡലത്തില്‍ 259414 വോട്ടിന്റെ ഭൂരിപക്ഷം നേടിയ പി കെ കുഞ്ഞാലിക്കുട്ടി തൊട്ടുപിറകിലുണ്ട്.

Update: 2019-05-23 09:59 GMT

തിരുവനന്തപുരം: രാഹുല്‍ തരംഗത്തില്‍ ഉജ്ജ്വല ഭൂരിപക്ഷം നേടി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. 90 ശതമാനത്തിലധികം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 10 മണ്ഡലങ്ങളില്‍ ഒരുലക്ഷത്തിലധികം ഭൂരിപക്ഷം നേടി. വയനാട് മണ്ഡലത്തില്‍ 91 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 394975 വോട്ടുകള്‍ ലീഡ് ചെയ്യുന്ന രാഹുല്‍ തന്നേയാണ് താരം. മലപ്പുറം മണ്ഡലത്തില്‍ 259414 വോട്ടിന്റെ ഭൂരിപക്ഷം നേടിയ പി കെ കുഞ്ഞാലിക്കുട്ടി തൊട്ടുപിറകിലുണ്ട്. ഇ ടി മുഹമ്മദ് ബഷീര്‍(പൊന്നാനി)-187171, രമ്യ ഹരിദാസ്(ആലത്തൂര്‍)-158775, ബെന്നിബെഹനാന്‍(ചാലക്കുടി)-130293, ഹൈബി ഈഡന്‍(എറണാകുളം)-169510, ഡീന്‍ കുര്യാകോസ്(ഇടുക്കി)-171053, തോമസ് ചാഴിക്കാടന്‍(കോട്ടയം)-106328, എന്‍ കെ പ്രേമചന്ദ്രന്‍(കൊല്ലം)-146878, ജി സുധാകരന്‍(കണ്ണൂര്‍)-100128 എന്നീ യുഡിഎഫ് സ്ഥാനാര്‍ഥികളും ഭൂരിപക്ഷം ഒരുലക്ഷം കവിഞ്ഞു.

ആകെയുള്ള ഇരുപത് സീറ്റുകളില്‍ 19 ഇടത്തും ആധികാരികമായ വിജയമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നേടിയത്. ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ച തിരുവനന്തപുരത്തും, പത്തനംതിട്ടയിലും, തൃശൂരിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ച വിജയമാണ് നേടിയത്.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ഇ.അഹമ്മദ് നേടിയ 1.94 ലക്ഷത്തിന്റെ ഭൂരിപക്ഷമാണ് കേരളത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷം. രാഹുല്‍ ഗാന്ധിയും പികെ കുഞ്ഞാലിക്കുട്ടിയും ഇതിനോടകം ഈ കണക്ക് മറികടന്നു കഴിഞ്ഞു.

Tags:    

Similar News