വടകര മണ്ഡലത്തിലെ വോട്ട്: കുപ്രചാരണങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുന്നു-എസ് ഡിപിഐ
എസ്ഡിപിഐ വോട്ടുകള്‍ കെ മുരളീധരനു നല്‍കിയെന്ന് എല്‍ഡിഎഫും പി ജയരാജന് നല്‍കിയെന്ന് യുഡിഎഫും ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് ദുരുദ്ദേശപരമാണ്
തലശ്ശേരി: വടകര ലോക്‌സഭാ മണ്ഡലത്തില്‍ എസ്ഡിപിഐ വോട്ടുകള്‍ പി ജയരാജന് മറിച്ചുനല്‍കിയെന്നു ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് എസ് ഡിപിഐ കണ്ണൂര്‍ ജില്ലാ ആക്റ്റിങ് പ്രസിഡന്റും വടകര ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ എ സി ജലാലുദ്ദീന്‍ പ്രസ്താവിച്ചു. വടകരയില്‍ എല്‍ഡിഎഫും യുഡിഎഫും നടത്തിയ കുപ്രാചാരണങ്ങള്‍ എസ്ഡിപിഐയ്ക്കു വോട്ട് ചെയ്യുന്നവരില്‍ ആശയക്കുഴപ്പങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും ഇടവരുത്തിയിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി വോട്ടുകള്‍ പൂര്‍ണമായും മുസ്തഫ കൊമ്മേരിക്ക് ലഭിച്ചിട്ടുണ്ട്. എസ്ഡിപിഐ വോട്ടുകള്‍ കെ മുരളീധരനു നല്‍കിയെന്ന് എല്‍ഡിഎഫും പി ജയരാജന് നല്‍കിയെന്ന് യുഡിഎഫും ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് ദുരുദ്ദേശപരമാണ്. തെറ്റായ പ്രചാരണത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇരുകൂട്ടര്‍ക്കും സാധിച്ചിരിക്കാം. തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ കുറയുകയും കൂടുകയും ചെയ്യുന്നത് സ്വാഭാവികമാണ്. യഥാര്‍ത്ഥ ബദല്‍ ഉയര്‍ത്തി വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ച എസ്ഡിപിഐയുടെ ഒരു കേഡര്‍ വോട്ട് പാലും മറ്റാര്‍ക്കും പോയിട്ടില്ലെന്നും പാര്‍ട്ടിയില്‍ യാതൊരു അഭിപ്രായ വ്യത്യാസങ്ങളും ഇല്ലെന്നും കുപ്രചാരണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.