കൂടുതൽ കേസുകളുണ്ടെന്ന് സർക്കാർ; സുരേന്ദ്രൻ വീണ്ടും പത്രിക നൽകി
പുതിയ സത്യവാങ്മൂലത്തിൽ 240 കേസുകളുണ്ടെന്ന് കാണിച്ചിട്ടുണ്ട്. ആദ്യം നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ 20 ക്രിമിനൽ കേസുകളേ ഉള്ളുവെന്നാണ് സുരേന്ദ്രൻ വ്യക്തമാക്കിയത്.
പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ രണ്ടാമതും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സുരേന്ദ്രനെതിരെ കൂടുതൽ ക്രിമിനൽ കേസുകളുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സഹാചര്യത്തിൽ, പത്രിക തള്ളിപ്പോകാനുള്ള സാധ്യത കണക്കിലെടുത്താണ് വീണ്ടും പത്രിക സമർപ്പിച്ചത്. പുതിയ സത്യവാങ്മൂലത്തിൽ സുരേന്ദ്രന് 240 കേസുകളുണ്ടെന്ന് കാണിച്ചിട്ടുണ്ട്.
ആദ്യം നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ 20 ക്രിമിനൽ കേസുകളേ ഉള്ളുവെന്നാണ് സുരേന്ദ്രൻ വ്യക്തമാക്കിയത്. എന്നാൽ 242 കേസുകൾ സുരേന്ദ്രനെതിരെ ഉണ്ടെന്നാണ് സർക്കാർ കഴിഞ്ഞ വെള്ളിയാഴ്ച ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. തുടർന്നാണ് അഭിഭാഷകൻ മുഖേന ഇന്ന് വീണ്ടും പത്രിക സമർപ്പിച്ചത്.