തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ഡീലക്‌സ് പേ വാര്‍ഡിനു സമീപത്തെ കൊവിഡ് ഒപി ഡെന്റല്‍ കോളജിന് എതിര്‍വശത്തുള്ള പുതിയ അത്യാഹിത വിഭാഗത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. ഇന്നു വൈകീട്ട് 7.30 മുതലാണ് കൊവിഡ് ഒപി പുതിയ അത്യാഹിത വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സ്ഥലസൗകര്യം ആവശ്യമായ പശ്ചാത്തലത്തിലാണ് കൊവിഡ് ഒപിയുടെ പ്രവര്‍ത്തനം അത്യാഹിത വിഭാഗത്തിലേയ്ക്ക് മാറ്റുന്നത്. അത്യാഹിത വിഭാഗത്തിലെത്തുന്ന ആംബുലന്‍സുകള്‍ രോഗിയെ ഇറക്കിയ ശേഷം മറ്റു ആംബുലന്‍സുകളുടെ സൗകര്യാര്‍ത്ഥം മാറ്റിക്കൊടുക്കേണ്ടതുമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.