സംസ്ഥാനത്ത് 2 ലക്ഷം ഡോസ് വാക്‌സിനുകള്‍ കൂടിയെത്തി

Update: 2021-04-13 09:28 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ലക്ഷം ഡോസ് കോവാക്‌സിന്‍ കൂടി എത്തിയതായി ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരത്ത് 68,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 78,000 ഡോസ് വാക്‌സിനുകളും കോഴിക്കോട് 54,000 ഡോസ് വാക്‌സിനുകളുമാണ് എത്തിച്ചത്. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൊവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് വാക്‌സിന്‍ ക്ഷാമം ചര്‍ച്ചയായത്.

Tags:    

Similar News