ചക്കിയമ്മയ്ക്കിത് വിശുദ്ധിയുടെ നോമ്പുകാലം
നാലുവര്‍ഷത്തോളമായി മുടങ്ങാതെ നോമ്പെടുക്കുകയാണ് ഈ 74കാരി. വാര്‍ത്ത കേട്ട് അതിശയിക്കേണ്ട. 12 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരണപ്പെട്ടശേഷം ഇന്നോളംവരെ വെറുതെയിരുന്നിട്ടില്ല ചക്കിയമ്മ. മുടങ്ങാതെ നോമ്പുനോല്‍ക്കാന്‍ മാത്രമല്ല, പണിയെടുക്കാനും മിടുക്കിയാണ് അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി അത്തിക്കോട്ടില്‍ ചക്കി.
പെരിന്തല്‍മണ്ണ: കടുത്ത വേനലിലും പ്രായാധിക്യത്തെ മറികടന്ന് അത്തിക്കോട്ടില്‍ ചക്കിയമ്മയ്ക്കിത് വിശുദ്ധിയുടെ നോമ്പുകാലമാണ്. നാലുവര്‍ഷത്തോളമായി മുടങ്ങാതെ നോമ്പെടുക്കുകയാണ് ഈ 74കാരി. വാര്‍ത്ത കേട്ട് അതിശയിക്കേണ്ട. 12 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരണപ്പെട്ടശേഷം ഇന്നോളംവരെ വെറുതെയിരുന്നിട്ടില്ല ചക്കിയമ്മ. മുടങ്ങാതെ നോമ്പുനോല്‍ക്കാന്‍ മാത്രമല്ല, പണിയെടുക്കാനും മിടുക്കിയാണ് അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി അത്തിക്കോട്ടില്‍ ചക്കി.
പ്രായത്തിന്റേതായ അവശതകളൊന്നും അവരുടെ മുഖത്തില്ല. ഇതുവരെയും ആരുമറിയാതെ 4 വര്‍ഷത്തോളമായി ചക്കിയമ്മ നോമ്പുനോല്‍ക്കുന്നു. ഇത്തവണയും പതിവുതെറ്റിച്ചില്ല, പത്താമത്തെ നോമ്പുമെടുത്ത് തൊഴിലുറപ്പുപണിക്കിറങ്ങിയിരിക്കുകയാണ് ചക്കി. നോമ്പെടുത്തതിന്റേയായ ഒരു ക്ഷീണവുമില്ല. പൂര്‍ണ ആരോഗ്യത്തോടെയാണ് ചക്കിയമ്മ പണിയെടുക്കുന്നത്. മൂന്ന് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമാണ് ചക്കിക്കുള്ളത്. 12 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരണപ്പെട്ടപ്പോളും ചക്കിയമ്മ തളര്‍ന്നില്ല. കൂലിപ്പണിക്കും തൊഴിലുറപ്പിനും പോയി. ഇതെല്ലാം സ്വന്തം ഇഷ്ടപ്രകാരമാണെന്നു മാത്രം.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു നോമ്പുകാലത്ത് പുത്തനങ്ങാടിയിലുള്ള കോട്ടയ്ക്കല്‍ സ്വദേശിയുടെ വളപ്പില്‍ കൂലിപ്പണിക്കുപോയപ്പോഴാണ് നോമ്പെടുക്കണമെന്ന ആഗ്രഹം ആദ്യം തോന്നിയതെന്ന് ചക്കി പറഞ്ഞു. പിന്നെ പുലര്‍ച്ചെയായാല്‍ നോമ്പെടുക്കാനുള്ള തയ്യാറെടുപ്പുകളാണ്. മരുമകള്‍ പലഹാരമുണ്ടാക്കാനും മറ്റെല്ലാത്തിനും കൂടെ കൂടും. പുലര്‍ച്ചെ 3 മണിക്ക്് എഴുന്നേല്‍ക്കും. ആവേശമാണ് ചക്കിയമ്മയ്ക്ക് എന്തിനോടും. തൊഴിലുറപ്പിന് പോവാന്‍ തുടങ്ങിയിട്ട്് വര്‍ഷങ്ങളായി. ഇങ്ങനെയുള്ള നേരംപോക്കുകളാണ് ചക്കിയുടെ ആരോഗ്യവും സംരക്ഷിക്കുന്നത്. നോമ്പുകാലത്തും ആവേശമൊട്ടും ചോരാതെ പണിയെടുക്കുമ്പോഴും എല്ലാ വര്‍ഷത്തെയും പോലെ ചക്കിയുടെ നോമ്പുകാലങ്ങള്‍ വേനലിലും മഴയിലും വന്നുപോവുന്നു.